മോഷ്ടിച്ച ബൈക്ക് അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തി. ആനക്കര സ്വകാര്യ കോളജിന് മുന്നിൽ ആളില്ലാതെ കിടക്കുന്ന ബൈക്ക് നാട്ടുകാരാണ് കണ്ടത്. ബൈക്കിനടുത്ത് രക്തപ്പാടുകളുമുണ്ടായിരുന്നു.
തുടർന്ന് നാട്ടുകാർ തൃത്താല പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് സ്വദേശിയുടെ മോഷണം പോയ ബൈക്കാണ് അപകടത്തിൽപെട്ടതെന്ന് വ്യക്തമായി. മലപ്പുറം ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് വാഹനം മോഷണം പോയത്. മോഷ്ടിച്ച ബൈക്ക് ഓടിച്ച് പോവുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു വെന്നാണ് സൂചന. അതേസമയം പരിക്കേറ്റ മോഷ്ടാവിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.