തേയ്മാനം വന്ന ടയറുകളുമായി സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.പാലക്കാട്-പട്ടാമ്പി റൂട്ടിലോടുന്ന സാബൂസ് എന്ന ബസാണ് മോട്ടോർവാഹന വിഭാഗം പിടികൂടിയത്. വെള്ളിയാഴ്ച വാണിയംകുളം വില്ലേജ് ഇറക്കത്തിൽ ഈ ബസ് കെ.എസ്.ആർ.ടി.സി. ബസിൽ തട്ടുകയും കെ.എസ്.ആർ.ടി.സി.ബസിന്റെ ചില്ല് തകരുകയും ചെയ്തിരുന്നു.
യാത്രക്കാരുടെ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് നാലു ടയറുകളും തേയ്മാനം വന്നിരിക്കുന്നത് കണ്ടെത്തിയത്. ഇതോടെ,ബസ് സർവീസ് നടത്തരുതെന്ന് നിർദേശം നൽകുകയായിരുന്നു.
എന്നാൽ, ചൊവ്വാഴ്ച ബസ് സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.