കൂറ്റനാട്: ആമക്കാവ് റോഡിന് സമീപം ഡ്രൈവിങ്ങ് സ്കൂളിലെ കാറിനു പിറകിൽ ബസ് ഇടിച്ച് അപകടം.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചാലിശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറിന് പിറകില്‍ അതേ ദിശയിൽ നിന്ന് വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ചാലിശ്ശേരി വനിത ഡ്രൈവിംഗ് സ്കൂളിലെ കാറാണ് അപകടത്തിൽപ്പെട്ടത്.ആർക്കും പരിക്കില്ല.