പട്ടാമ്പി:കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട പട്ടാമ്പി ഗവ.സംസ്കൃത കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു.40 വർഷത്തിനിടെ ആദ്യമായി കഴിഞ്ഞ കൊല്ലം KSU യൂണിയൻ ഭരണം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ ഉൾപ്പെടെ മുഴുവൻ ജനറൽ സീറ്റുകളും കരസ്ഥമാക്കി പട്ടാമ്പി ഗവ.കോളേജിൽ എസ്.എഫ്.ഐക്ക് ഊജ്ജ്വല വിജയമാണ് ലഭിച്ചത്.തുടർന്ന് വിദ്യാർഥികൾ പട്ടാമ്പി ടൗണിൽ പ്രകടനം നടത്തി.
പട്ടാമ്പി ഗവ.സംസ്കൃത കോളേജ് യൂണിയൻ ഭാരവാഹികൾ: ജീവ (ചെയ.), ദിൽഷ ലക്ഷ്മി (വൈ. ചെയ.),കെസബാഹ് തൻവീർ (ജന.സെക്ര.), എം.എ. ദിൻഷ ഷെറിൻ (ജോ. സെക്ര.), ടി. ശ്രീപിൻദാസ് (യു.യു.സി.), കെ.ടി. വിഷ്ണുപ്രിയ (യു.യു.സി.), വസീം മുഹമ്മദലി (ജന. ക്യാപ്റ്റൻ), എ. നന്ദകിഷോർ (മാഗസിൻ എഡിറ്റർ), എൻ. ഭാവന (ഫൈൻ ആർട്സ്).