ചാലിശ്ശേരി പഞ്ചായത്ത് ഓഫീസ്-മൈലാടിക്കുന്ന് റോഡിൽ കൂവ്വക്കാട്ടിൽ സഫിയയുടെ പറമ്പിലാണ് ഞായറാഴ്ച രാവിലെ അണലിയെ കണ്ടത്.ഉടൻതന്നെ സഫിയയുടെ അയൽവാസിയായ ചാലിശ്ശേരി കെ.എസ്.ഇ.ബി.യിലെ മീറ്റർ റീഡർ സി.എസ്.സുനീഷ് പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുശ്ശേരിയുമായി ബന്ധപ്പെടുകയും, പാമ്പു പിടുത്തക്കാരൻ രാജൻ പെരുമ്പിലാവ് 10 മിനിറ്റിനകം സ്ഥലത്തെത്തി അണലിയെ പിടികൂടുകയും ചെയ്തു.ഏകദേശം 3 വയസ്സ് പ്രായം വരുന്ന ഉഗ്ര വിഷഹാരിയായ അണലിയെ എരുമപ്പെട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ചു.