ബൈക്ക് നിയന്ത്രണം വിട്ട് ആനക്കര സ്വദേശിയായ യുവാവ് മരിച്ചു

Nhangattiri Vartha


ആനക്കര :  കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് ആനക്കര സ്വദേശിയായ യുവാവ് മരിച്ചു.ആനക്കര ശിവക്ഷേത്രത്തിന് സമീപം ആര്യംകുഴിപറമ്പില്‍ പരേതനായ പ്രകാശന്‍ മകന്‍ വിഘ്‌നേഷ് (20) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച് രാവിലെ ഏഴ് മണിയോടെയാണ് അപകടം .ഗുരുതരമായി പരിക്കേറ്റ വിഘ് നേഷിനെ ആദ്യം കുറ്റിപ്പുറത്തെ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപ്ത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ചൊവ്വാഴ്ച്ച  വൈകീട്ട് മൂന്ന് മണിയോടെയാണ് മരണം.    .മാതാവ് ഉഷ. സഹോദരങ്ങള്‍ :  ജീതീഷ്,വിഷ്ണു,ജിഷ്ണു,വിനായ്പ്രകാശ്,വിജയ്പ്രകാശ്.പോസ്റ്റ് മോര്‍ട്ടം ബുധനാഴ്ച്ച രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ നടക്കും.

Tags
Pixy Newspaper 11
To Top