ചാലിശ്ശേരി:കേരളത്തിലെ ജീത്തോ ഓട്ടോ വാഹനങ്ങളുടെ സംഘടനയായ ഓൾ കേരള ജീത്തോ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ അസോസിയേഷൻ്റെ നാലാം വാർഷിക സ്നേഹസംഗമം ചാലിശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു.
പട്ടാമ്പി റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ മുജീബ് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. രക്ഷാധികാരി ഇസ്മയിൽ കൂറ്റനാടിൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തി. സംഘടനയുടെ പ്രസിഡൻ്റ് അബ്ബാസ് വടക്കേക്കാട് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഭാഷ റാഫി കോട്ടപ്പുറം സ്വാഗതം പറഞ്ഞു. മറ്റൊരാൾക്ക് കരൾ പകുത്തു കൊടുത്ത സനുഷ് ആലത്തിയൂരിനെ ചടങ്ങിൽ ആദരിച്ചു.
ഗംഗാധരൻ എടതിരിഞ്ഞി, കമറുദ്ദീൻ വരവൂർ, ഷക്കീർ ചൂരൂർ, മുരളി ഗുരുവായൂർ ഹുസൈൻ കടലാഴി എന്നിവർ സംസാരിച്ചു.