തൃത്താല: പാലക്കാട് ജില്ല തൃത്താല നിയമസഭാമണ്ഡലത്തിലെ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് .കൂറ്റനാട് ഗ്രാമത്തിലെ റോഡ് അലൈൻമെൻ്റ് വർക്കും , സൗന്ദര്യവൽക്കരണം എന്ന പേരിലുള്ള ഈ പദ്ധതിയുടെ പ്രാരംഭ ജോലികൾ തുടങ്ങിയതായി കാണുന്നു . ഈ അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട് സ്ഥലവും കെട്ടിടവും ,കച്ചവടവും, തൊഴിലും ,നഷ്ടമാകുന്നവരുടെ പൊതുവികാരമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ
കൂറ്റനാട് ഗ്രാമത്തിലെ നാല് ഭാഗത്തേക്കും പോകുന്ന പ്രധാന പാതകളിൽ എല്ലാം തന്നെ ഓടയും , നടപ്പാതയും നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ധാരാളമായി കിടപ്പുണ്ട്. നിലവിൽ കൂറ്റനാട് സെൻ്ററിലെ 4 റോഡുകളിലും ഉള്ള PWD സ്ഥലത്തിന്റെ വീതി
കൂറ്റനാട് - ഗുരുവാഴൂർ റോഡ് : 82 അടി വീതി.
കുറ്റനാട് - പട്ടാമ്പി റോഡ് : 57 അടി വീതി
കൂറ്റനാട് - എടപ്പാൾ റോഡ് : 55 അടി വീതി.
കുറ്റനാട് - തൃത്താല റോഡ് : 70 അടി വീതി.
ഈ അളവുകളിൽ ആണ് നിലവിലെ റോഡ്
കൂറ്റനാട് റോഡ് അലൈൻമെൻറ് ടൗൺ വികസന പ്ലാൻ പ്രകാരം ഉദ്ധേശിക്കുന്ന റോഡ് ടാറിങ്ങിൻ്റെ വീതി 36 അടി മുതൽ 40 അടി വളരെ. സ്വകാര്യ സ്ഥലങ്ങളും കെട്ടിടങ്ങളും പോളിക്കാതെതന്നെ ആവശ്യത്തിലതികം സ്ഥലം ഇപ്പോൾ PWD കൈവശം ഉണ്ട്.
കൂറ്റനാട് നിർദ്ധിഷ്ട പദ്ധതി പ്രദേശത്ത്
ഇപ്പോൾ തന്നെ 48 ൽ പരം മരങ്ങൾ വളർന്ന് നിൽക്കുന്നു, PWD റോഡ് , റോഡിൻ്റെ ആവിശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ 7 ൽ പരം ഓട്ടോ ടാക്സി സ്റ്റാൻഡ് ആണ് നിലവിൽ ഉള്ളത് .
ഇത്തരത്തിൽ സർക്കാർ പുറമ്പോക്ക് പരമാവധി ഉപയോഗപ്പെടുത്തിയാൽ തന്നെ വിഭാവനം ചെയ്യപ്പെടുന്ന പദ്ധതി നല്ല രീതിയിൽ ദീർഘവീക്ഷണത്തോടുകൂടി നടപ്പിലാക്കാൻ കഴിയാവുന്നതാണ്.
നിർദ്ധിഷ്ട പദ്ധതിയുമായി ബന്ധപ്പെട്ട് ടൗണിൽ നാലു ഭാഗത്തും കല്ലുകൾ സ്ഥാപിച്ചതായി കാണുന്നുണ്ട്. അതനുസരിച്ച് നാല്പതിലധികം കെട്ടിടങ്ങളും നൂറിലധികം കച്ചവട സ്ഥാപനങ്ങളും ആയിരത്തിൽ പരം തൊഴിലാളികളും അവരുടെ കുടുംബാദികളും ഈ ടൗണിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് നീക്കം ചെയ്യപ്പെടും. ജീവിതത്തിൻ്റെ ഏറിയ ഭാഗം പ്രവാസ ജീവിതം കൊണ്ട് നേടിയ സമ്പാദ്യം കൊണ്ട് ഒന്നും , അരയും സെൻറ് സ്ഥലത്ത് കെട്ടിടങ്ങളുമായി തലമുറ തലമുറ കൈമാറി കിട്ടിയ കെട്ടിടങ്ങളാണ്, ഇതിന് പുറമെ ബാധ്യതകൾ, ബാങ്കിലോണുകളുലും അകപ്പെട്ട് കച്ചവടം ചെയ്യുന്ന കച്ചവടക്കാരും, ദിവസക്കൂലി ജോലി എടുക്കുന്നവരും ഉണ്ട് ഇവരെയെല്ലാം പുറത്താക്കി ഇറങ്ങേണ്ടി വരുമ്പോൾ മറ്റൊരു സ്ഥലത്ത് എത്തി കുടുംബം പോറ്റുക എന്നത് വിഷമകരമായ ഒരു അവസ്ഥയാണ് ഇത്തരമൊരു അവസ്ഥ സംജാതമാകുന്ന ഈ വികസന നടപടികൾ നിർത്തിവെക്കണമെന്നും , മേൽപ്പറഞ്ഞ വിഷമം സൃഷ്ടിക്കുന്ന വിശാലമായ KRFB റോഡ് വികസന പദ്ധതി പുന പരിശോധിക്കണമെന്നും, കെട്ടിടം പൊളിച്ച് കൊണ്ട് ഉടമകളെ അനാഥരാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് അനുവദിക്കില്ല .
ഈ നീതി നിഷേധത്തിനെതിരെ ശക്തമായി നടത്തുന്ന പോരാട്ടത്തിൽ എല്ലാ സഹകരണവും, പിന്തുണയും , സഹായവും നൽകണമെന്ന് ഇതിന്നാൽ അഭ്യർതിക്കുന്നു.
സെക്രട്ടറി
KBOWA കൂറ്റനാട് യൂണിറ്റ്