പാറേംമ്പാടത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു. മൂന്നുപേർക്ക് പരിക്ക്

Nhangattiri Vartha


കുന്നംകുളത്തിനടുത്ത് പാറേംമ്പാടത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.കർണാടകയിൽ നിന്നും വന്നിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. പാറേമ്പാടത്ത് വച്ച് നിയന്ത്രണം വിട്ട ബസ് ഇടതുവശത്തെ പാടത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.ഗുരുവായൂരിലേക്ക് പോകുകയായിരുന്നു തീർത്ഥാടകർ . കുന്നംകുളം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

 



Tags
Pixy Newspaper 11
To Top