ചെറുതുരുത്തി പൊന്നാനി റോഡിൽ പുളിഞ്ചോട് മുതൽ പള്ളം സെന്റർ വരെയുള്ള ഭാഗത്തെ ടാറിങ് പ്രവൃത്തികൾ 10/11/2024, 11/11/2024 തീയതികളിൽ നടക്കുന്നതിനാൽ ടി റൂട്ടിൽ ടാറിങ് പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം പൂർണമായും തടസ്സപെടുന്നതായിരിക്കും.
തലശ്ശേരി പൊന്നാനി ഭാഗത്തുനിന്ന് പട്ടാമ്പി, ചെറുതുരുത്തി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ തലശ്ശേരിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വരവൂർ, മുള്ളൂർക്കര, വഴി സംസ്ഥാന പാതയിൽ പ്രവേശിച്ചും കാർ ബൈക്ക് ഓട്ടോ മുതലായ വാഹനങ്ങൾ പള്ളത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് കനാൽ ബണ്ട് വഴിയും പോകേണ്ടതാണ്.
തൃശൂർ, ഷൊർണൂർ ഭാഗങ്ങളിൽ നിന്ന് പട്ടാമ്പിയിലേക്ക് പോകുന്ന വാഹനങ്ങൾ ഷൊർണൂർ വഴി തിരിഞ്ഞ് പട്ടാമ്പിയിലേക്ക് പോകേണ്ടതാണ്. ചുങ്കത്തുനിന്ന് തലശ്ശേരി , ദേശമംഗലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുള്ളൂർക്കര വഴി തിരിഞ്ഞ് പോകേണ്ടതാണ്.