പട്ടാമ്പി നഗരസഭയിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുളള വാർഡ് വിഭജനമാണ് നടന്നിരിക്കുന്നതെന്ന് കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബലറാം.അശാസ്ത്രീയമായ വാർഡ് വിഭജനം അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്നതൊണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പട്ടാമ്പി നഗരസഭയിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.ടി.ബലറാം.
പട്ടാമ്പി നഗരസഭയിലെ വാർഡ് വിഭജനം അശാസ്ത്രീയമാണെന്നാരോപിച്ചാണ് യു.ഡി.എഫ്.നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.മേലെ പട്ടാമ്പിയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരസഭാ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണയിൽ നാസർ അധ്യക്ഷനായിരുന്നു. നേതാക്കളായ കെ.ആർ.നാരായണസ്വാമി, സി.എ.സാജിത്,സി.എ.റാസി,സി.സംഗീത, ഇ.ടി.ഉമ്മർ,കെ.ബഷീർ,രാമദാസ്, തുടങ്ങിയവർ പങ്കെടുത്തു.