പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു; പിതാവ് കൂടെ ചാടിയെങ്കിലും രക്ഷിക്കാനായില്ല

Nhangattiri Vartha


കൂറ്റനാട് : പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു. കൂറ്റനാട് ആമക്കാവ്  സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ്(6) ആണ് മരിച്ചത്.  ആനക്കര സ്പെഷ്യൽ എജ്യൂക്കേഷൻ സെൻറിലായിരുന്നു സംഭവം.  പിതാവ് സുരേഷിനൊപ്പം ഹൈപ്പർ ആക്റ്റീവ് കുട്ടികൾക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നുകുട്ടി. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. കുഞ്ഞിനെ രക്ഷിക്കാൻ പിതാവും കൂടെ കിണറ്റിൽ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Tags
Pixy Newspaper 11
To Top