മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എംടി വേണുവിനെ എംടി വേണു സാംസ്കാരിക വേദി അനുസ്മരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ ജെ ഡബ്ലിയു യൂ ) സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി സെക്രട്ടറി അച്ചുതന്‍ രംഗസൂര്യ അധ്യക്ഷത വഹിച്ചു. എംടി വേണു പുരസ്കാരം ഡോ ടിവി സ്മിതാദാസിന് രാധാലക്ഷ്മി വേണു സമ്മാനിച്ചു. ചടങ്ങില്‍ ജ്യോതിര്‍ഗമയ പുരസ്കാരം നേടിയ മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ശുകപുരം , അംബേദ്ക്കര്‍ പുരസ്‌കാരം നേടിര എഴുത്തുകാരന്‍ ചന്ദ്രന്‍ കക്കാട്ടിരി , ലോഹിതദാസ് ഷോർട്ട്ഫിലിം തിരക്കഥാ പുരസ്കാരം നേടിയ ഷിജില്‍ദാസ് ആനക്കര , എന്നിവരെ ആദരിച്ചു.
നിസരി മേനോന്‍,ടിവിഎം അലി , ഹുസൈൻ തട്ടത്താഴത്ത്, ഹരി കെ പുരക്കല്‍, താജിഷ് ചേക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. അനുസ്മരണത്തിനു മുന്നോടിയായി നടന്ന സാഹിത്യ സദസ്സില്‍ സുമേഷ് നിഹാരിക ,ജയേന്ദ്രന്‍ മേലഴിയം ,ഉണ്ണികൃഷ്ണന്‍ ഞാങ്ങാട്ടിരി ,സജിത്ത് ശ്യാം ,ചന്ദ്രന്‍ കക്കാട്ടിരി തുടങ്ങിയവര്‍ സാഹിത്യരചനകള്‍ അവതരിപ്പിച്ചു