തിച്ചൂരിൽ ബസ്സിനടിയിൽപ്പെട്ട് ക്ഷീര കർഷകന് ദാരുണാന്ത്യം.നെല്ലുവായ്ക്കടുത്ത് കുട്ടഞ്ചേരിയിൽ താമസിക്കുന്ന കുന്നത്തു വീട്ടിൽ നാരായണൻ കുട്ടി (78) ആണ്
ബസ്സിനടിയിൽപ്പെട്ട് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. ക്ഷീര കർഷകനാണ്. സംഘത്തിൽ പാൽ കൊടുത്ത് തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സൈക്കിളിൽ സഞ്ചരിച്ചിരുന്ന ഇദ്ദേഹം റോഡിലെ കുഴിയിൽ ചാടിയതിനാൽ ബസിന്റെ അടിയിലേക്ക് തെന്നി വീഴുകയാണുണ്ടായത്.
അപകടത്തിൽ ബസിന്റെ പിൻചക്രം അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പട്ടാമ്പി - കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന എം.ആർ സർവീസ് എന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.
എരുമപ്പെട്ടി പോലിസ് ഇൻക്വിസ്റ്റ് നടത്തി.
ഭാര്യ: പദ്മാവതി
മക്കൾ: രമേഷ്, രാഗേഷ്. മരുമക്കൾ ദീപ, ശ്രുതി