എവറസ്റ്റ് കീഴടക്കിയ ആദ്യ പെൺകുട്ടിയെന്ന ബഹുമതി പട്ടാമ്പിക്കാരിക്ക് സ്വന്തം

Nhangattiri Vartha


പട്ടാമ്പി:എവറസ്റ്റ് കീഴടക്കിയ ആദ്യ പെൺകുട്ടിയെന്ന ബഹുമതി പട്ടാമ്പിക്കാരിക്ക് സ്വന്തം.പട്ടാമ്പി മുതുതല അടാട്ട് വീട്ടിൽ രഞ്ജിത്തിന്റെയും പട്ടാമ്പി ചെറുപുഷ്പത്തിൽ രാഖി പ്രസാദിന്റെയും മകളായ അനയയാണ് എവറസ്റ്റ് കീഴടക്കിയ  സംസ്ഥാനത്തെ ആദ്യ പെൺകുട്ടിയും രാജ്യത്തെ രണ്ടാമത്തെ പെൺകുട്ടിയും എന്ന് ബഹുമതിയും കരസ്ഥമാക്കിയിരിക്കുന്നത്.

അച്ഛൻറെ സാഹസികയാത്ര മകളും കൂടിയപ്പോൾ നേടിയത് അഭിമാന നേട്ടം.

5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാംപിലെത്തിയ മലയാളികളിൽ ഏറ്റവും പ്രായംകുറ‍ഞ്ഞയാൾ എന്ന ബഹുമതി അനയയെ തേടി എത്തിയത്.



ഓണാവധിക്കായിരുന്നു എവറസ്റ്റ് യാത്ര. രഞ്ജിത് 14 വർഷമായി ദുബായിലാണു ജോലിചെയ്യുന്നത്. ദുബായിൽ നിന്നു കഠ്മണ്ഡു വരെ വിമാനത്തിലായിരുന്നു യാത്ര. കഠ്മണ്ഡുവിൽ നിന്ന് ലുക്ല എയർപേ‍ാർട്ട് വരെ 16 സീറ്റുള്ള വിമാനത്തിൽ യാത്ര. പിന്നീട് 8 ദിവസത്തെ കാൽനടയാത്ര. രഞ്ജിത്തിനും മകൾക്കും ഒപ്പം ഗൈഡും, ഭാരം ചുമക്കാൻ ഒരു പോർട്ടറും ഉണ്ടായിരുന്നു. തിരുവോണദിവസം ആരംഭിച്ച യാത്ര 8 ദിവസത്തിനു ശേഷം എവറസ്റ്റ് ബേസ് ക്യാംപിലെത്തി.


അവിടത്തെ കാഴ്ചകൾ കണ്ട് ഫോട്ടോ പകർത്തി തിരികെയുള്ള യാത്ര. കൂടെയുണ്ടായിരുന്ന പല സംഘങ്ങളും പല ഘട്ടങ്ങളിലായി യാത്ര നിർത്തി തിരിച്ചിറങ്ങിയിരുന്നു. കാൽനടയാത്രയിൽ താമസത്തിനും വിശ്രമത്തിനും വഴിയിലുള്ള ടീ ഹൗസുകളെയാണ് ഉപയോഗപ്പെടുത്തിയത്. ഓക്സിജൻ ലവൽ പലപ്പോഴും താഴ്ന്ന് 50 ശതമാനം വരെ എത്തി. ശ്വാസതടസ്സം, തലവേദന, വയറുവേദന തുടങ്ങി മുന്നോട്ടുപോകാൻ പ്രയാസം ഉണ്ടാക്കുന്ന പലതും നേരിടേണ്ടിവന്നു എന്ന് അവർ പറയുന്നു.

Tags
Pixy Newspaper 11
To Top