ചാത്തനൂർ സ്കൂൾ 1983-84 എസ്എസ്എൽസി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും ഗുരുവന്ദനവും ജനുവരി 11ന്

Nhangattiri Vartha


കൂറ്റനാട് : ജിഎച്ച്എസ്എസ് ചാത്തനൂർ  സ്കൂൾ 1983-84 എസ്എസ്എൽസി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും ഗുരുവന്ദനവും 'സുഖദം ' 2025 ജനുവരി 11നു സ്കൂൾ അങ്കണത്തിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു.ചാത്തനൂർ ഹൈ സ്കൂളിൽ നിന്നും പ്രിൻസിപ്പൽ ആയി വിരമിച്ച ശ്രീ. പരമേശ്വരൻ മാസ്റ്റർ ഭദ്ര ദീപം കൊളുത്തി നിർവഹിക്കും.


തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറുമെന്ന് സംഘാടകസമിതി അധ്യക്ഷ പിപി പ്രീത, പ്രിന്റിങ് ആൻഡ് പബ്ലിസിറ്റി ചെയർമാൻ രവി സിപി,സംഘാടകസമിതി അംഗങൾ അനിത കെ, ജയലക്ഷ്മി, സുനന്ദ,മുത്തലി എന്നിവർ അറിയിച്ചു.



Tags
Pixy Newspaper 11
To Top