കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ കട്ടിൽമാടം സ്വദേശി മരണപ്പെട്ടു

Nhangattiri Vartha


കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ കൂറ്റനാട് കട്ടിൽമാടം സ്വദേശിക്ക് ദാരുണാന്ത്യം. മണിയാറത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ (48) ആണ് മരിച്ചത്. സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. സ്കൂട്ടറിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു മുസ്തഫ. ഇടിയുടെ ആഘാതത്തിൽ തെറിച്ച് ലോറിക്കടിയിലേക്ക് വീണു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും



Tags
Pixy Newspaper 11
To Top