ഫ്രീസ്‌റ്റൈൽ ഫുട്ബോളിൽ അത്ഭുതം തീർത്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച് വൈറൽ ആയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ മൂർക്കനാട് സ്വദേശിയും എടപ്പലം
പി ടി എം വൈ എച്ച് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ കെ ടി നജാദ്.
കണക്കൻതൊടി അബ്ദുൽ ഗഫൂർ -ഖദീജ ദമ്പതികളുടെ മകനായ നജാദ്
ഈ വർഷം പട്ടാമ്പി ഉപജില്ല സുബ്രതോ ഫുട്ബോളിൽ സബ്ജൂനിയർ വിഭാഗം ജേതാക്കളായ എടപ്പലം പി ടി എം സ്കൂൾ ടീമിൽ അംഗമാണ്. വർഷങ്ങളായി ഫുട്ബോൾ ഫ്രീ സ്റ്റൈലിൽ വ്യത്യസ്ത പ്രകടനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെക്കാറുണ്ട്.
ലക്ഷക്കണക്കിന് ആളുകൾ കണ്ട്
പുതിയ വീഡിയോ
വൈറൽ ആയതോടെ പല ഫുട്ബോൾ മത്സര വേദികളിലേക്കും പ്രകടനം കാഴ്ച വെക്കാൻ ക്ഷണം ലഭിച്ച ആവേശത്തിലാണ് കൊച്ചു മിടുക്കൻ.