പാലക്കാട് - ഗുരുവായൂർ റൂട്ടിലെ മിന്നൽ ബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ. വിദ്യാർത്ഥികളും ജോലിക്കാരും തുടങ്ങിയവർ രാവിലെ പെരുവഴിയിലായി. സ്വകാര്യ ബസിനു നേരയുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ സമരം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പിൻവലിച്ചത്. ഇന്നലെ പാലക്കാട് കല്ലേക്കാട് വച്ച് രാജപ്രഭ ബസ്സിനു നേരെയായിരുന്നു അതിക്രമം. ജീവനക്കാർ രാവിലെ സമരം പ്രഖ്യാപിച്ചതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. സമരത്തെക്കുറിച്ച് അറിയാതെ ബസ് സ്റ്റോപ്പിൽ എത്തിയ യാത്രക്കാർ വലഞ്ഞു. സ്വകാര്യ ബസ്സുകളും കെഎസ്ആർടിസി ബസുകളുമായിരുന്നു ആശ്രയം. ഉച്ചയ്ക്ക് പോലീസുക്കാർ നടത്തിയ ചർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാം എന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്.