പട്ടാമ്പി നഗരഭ വൈസ് ചെയർമാൻ ടി.പി ഷാജി ആദ്യ കരുനീക്കത്തിലൂടെ ചെസ് ടൂർണമെൻറ് ഉദ്ഘാടനം നിർവഹിച്ചു. ആർബിറ്റർ എ.പി വേണുഗോപാൽ മത്സരം നിയന്ത്രിച്ചു.
നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ കോ-ഓർഡിനേറ്റർ കെ.അക്ബർ, നഗരസഭ ഉദ്യോഗസ്ഥർ, നഗരസഭാ പരിധിയിലെ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ചെസ് വിജയികൾ:
റയാൻ മുഹമ്മദ് എഫ്.സി കൊടലൂർ ഒന്നാം സ്ഥാനം നേടി. മൻസൂർ അലി ബാബാസ് രണ്ടാം സ്ഥാനവും ഹഫീസ് മുഹമ്മദ് ഫൈവ് സ്റ്റാർ പട്ടാമ്പി മൂന്നാം സ്ഥാനവും നേടി.
ജേതാക്കൾക്ക് വൈസ് ചെയർമാൻ ടി.പി ഷാജി ട്രോഫി സമ്മാനിച്ചു