കൊപ്പം:മോഹൻലാൽ ഫാൻസ് അസോസിയേഷൻ കൊപ്പം ഏരിയ കമ്മിറ്റിയുടേയും അൽ ഷഹാമ കണ്ണാശുപത്രി പട്ടാമ്പിയുടേയും സംയുക്താഭിമുഖ്യത്തിൽ ഓട്ടോ - ചുമട്ടു തൊഴിലാളികൾക്കും കുടുംബത്തിനും വേണ്ടി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ് നയനം 2025. പട്ടാമ്പി അൽ ഷഹാമ കണ്ണാശുപത്രിയിൽ വെച്ച് ശ്രീ.മുഹമ്മദ് മുഹ്സിൻ എം. എൽ. എ പദ്ധതി ഉദ്ഘാടനം ചെയ്തു. മോഹൻലാലിന്റെ പുതിയ സിനിമയായ "എമ്പുരാൻ " ടീസർ റിലീസിംഗിനോടനുബന്ധിച്ചാണ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ കൊപ്പം ഏരിയ കമ്മിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്.
മോഹൻലാൽ ഫാൻസ് അസോസിയേഷൻ കൊപ്പം ഏരിയ പ്രസിഡന്റ് ടി.ടി.ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അൽ ഷഹാമ മാനേജിംഗ് ഡയറക്ടർ അബ്ദുൾ അസീസ് കൊടിയിൽ വിഷയാവതരണം നടത്തി.ഓട്ടോ - ചുമട്ടു തൊഴിലാളി യൂണിയൻ നേതാക്കളായ സി. ഹനീഫ മാനു,രാമദാസ്. യു. പി, കൃഷ്ണകുമാർ,പി. സി. വാസു,കെ. വി. ജബ്ബാർ,കെ. പി. സഹദേവൻ,എം. മൊയ്‌ദീൻ കുട്ടി, മോഹൻലാൽ ഫാൻസ് അസോസിയേഷൻ കൊപ്പം പ്രതിനിധികളായ ടി.യൂനസ്, പി.ശിവകുമാർ,കെ. മനോജ്, കെ.പ്രസാദ്, ലിജി സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.