സിസിടിവി മേഖലയിൽ ലൈസൻസ് ഏർപ്പെടുത്തണം :എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

Nhangattiri Vartha


പട്ടാമ്പി : ഓൾ കൈൻഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റേഴ്‌സ് അസ്സോസിയേഷൻ (അകേഷ്യ)  പാലക്കാട് ജില്ലാ കമ്മിറ്റി, ഇന്ദിരാ ഗാന്ധി മുൻസിപ്പൽ മൈതാനത്ത്  നടത്തിയ എക്സ്പോ സ്മാർട്ട് നേഷൻ സെക്യൂരിറ്റി എക്സ്പോ 2025 സമാപന സമ്മേളനം  ഉദ്ഘാനം ചെയ്യുകയായിരുന്നു എം എൽ എ .

എക്സ്പോ ചെയർമാൻ ഹംസ കെ സെയ്ദ് അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്കും നിയമ സംവിധാനങ്ങൾക്കും സഹായകമാം വിധം പ്രവർത്തിക്കുന്ന ഈ മേഖലയിൽ  ലൈസൻസിങ് സംവിധാനം കൊണ്ട് വരാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന്  എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

 സേഫ്റ്റി, സെക്യൂരിറ്റി, ഓട്ടോമേഷൻ, സോളാർ കമ്പനികൾ നേരിട്ടും, ഇതര കമ്പനികളുടെ സഹകരണത്തോടെയും നടന്ന പ്രദർശനത്തിൽ അമ്പതിൽപരം സ്റ്റാളുകളിലായി ഇരുന്നൂറിൽ പരം കമ്പനികളുടെ ആയിരത്തിലധികം പ്രോഡക്റ്റുകൾ പരിചയപ്പെടുന്നതിന് എക്സ്പോ സഹായകമായി. ഈ മേഖലയിൽ പ്രവർത്തിക്കുവർക്കും  പൊതു ജനങ്ങൾക്കും  അവബോധം നൽകു തിന്ന്  സൗജന്യ പ്രവേശനമാണ് ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയത്. പ്രോഡക്റ്റ് ട്രെയിനിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  കച്ചവടത്തിൽ എങ്ങിനെ സഹായകമാക്കാം എന്നീ വിഷയങ്ങളിൽ സൗജന്യ സെമിനാറും നടന്നു. അകേഷ്യ സംസ്ഥാന പ്രസിഡന്റ് എ ടി ജോസ്, സംസ്ഥാന സെക്രട്ടറി ശ്യാം പ്രസാദ്, കൺവീനർ ഷമീർ മരക്കാർ, ജില്ലാ ട്രെഷറർ മനു, സഞ്ജയ് ജിൻഡാൽ,  അമിത്ത്‌, ജുനൈസ്, ജില്ലാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.


Pixy Newspaper 11
To Top