ഈദ് ഗാഹുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയോടെ പെരുന്നാളാഘോഷം

Nhangattiri Vartha


പട്ടാമ്പി :  ലഹരിവിരുദ്ധ പ്രതിജ്ഞയും ഗസ്സയിലെ ദുരിതബാധിതർക്കുള്ള പ്രാത്ഥനയും നടത്തി ഈദ് ഗാഹുകളിൽ പെരുന്നാളാഘോഷം നടന്നു. ടൗൺ ഈദ് ഗാഹ് കമ്മറ്റി എം ഇ എസ് സീനിയർ സെക്കൻ്റിറി സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ  ഈദ് ഗാഹിന് ഡോ. പി. അബ്ദു സലഫി നേതൃത്വം നൽകി. വ്രതത്തിലൂടെ നേടിയ ആത്മീയ ഉർജ്ജം തുടർജീവിതത്തിൽ നിലനിർത്താനും സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ലഹരിവ്യാപനത്തിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. ഫലസ്തീനിലേയും മറ്റു പ്രദേശങ്ങളിലേയും നരകയാതനയനുഭവിക്കുന്നവർക്ക് വേണ്ടി പ്രാത്ഥിക്കാനും ഈദ് ഗാഹിൽ ആഹ്വാനമുയർന്നു. ആമയൂർ കിഴക്കേക്കരയിൽ വി. അബ്ദു റസാഖ് സലഫി, കരിമ്പുള്ളി കൊട്ടിലിങ്ങത്തൊടിയിൽ ഇ.എം അബ്ദുൽ അസീസ് ഫാറൂഖി എന്നിവർ ഈദ് ഗാഹ് കൾക്ക് നേതൃത്വം നൽകി.


കരിങ്ങനാട് സലഫിയ ഗ്രൗണ്ട് ഈദ് ഗാഹ് - ഹദിയത്തുള്ള സലഫി ,

ചുണ്ടമ്പറ്റ മലബാർ ഓഡിറ്റോറിയം ഗ്രൗണ്ട് എം.മുസ്തഫ സലഫി,

കൂർക്കപ്പറമ്പ് മസ്ജിദുൽ ഇസ്ലാഹ് - പി കെ അബ്ദുള്ള മൗലവി,

തിരുവേഗപ്പുറ ചോലക്കൽ ഓഡിറ്റോറിയം ഗ്രൗണ്ട്  സംയുക്ത ഈദ് ഗാഹ് - മൗലവി ജമാലുദ്ദീൻ മങ്കട (മുൻ പാളയം ഇമാം,

വിളത്തൂർ അൽമിയ  ഗ്രൗണ്ട് സംയുക്ത ഈദ് ഗാഹ് - എ കെ നൗഫൽ മാസ്റ്റർ ,

പള്ളിപ്പുറം സലഫി മസ്ജിദ് - സമീർ മൗലവി ,

കരുവാൻപടി മസ്ജിദുന്നൂർ  -  കെ കെ അലി മദനി,

കൂറ്റനാട് മസ്ജിദുൽ ഇസ്ലാഹ് പരിസരം - ഷെരീഫ് മൗലവി,

ആലൂർ അൽ മനാർ മസ്ജിദ് പരിസരം -ജലീൽ ആമയൂർ ,

കുമരനെല്ലൂർ  വി കെ ഓഡിറ്റോറിയം  - ഫൈസൽ ബാബു സലഫി  എന്നിവർ നേതൃത്വം നൽകി. ആശംസാ കൈമാറ്റവും മധുരപലഹാര വിതരണവും ഈദ് ഗാഹിൽ നടന്നു.


ഫോട്ടോ: പട്ടാമ്പി എം ഇ എസ് ഗ്രൗണ്ടിൽ ഈദ് ഗാഹിന് ഡോ. പി. അബ്ദു സലഫി നേതൃത്വം നൽകുന്നു


Tags
Pixy Newspaper 11
To Top