കൊപ്പം : കാറ്റിലും മഴയിലും വീടിന് കേടുപാടുകൾ സംഭവിച്ചു. കൊപ്പം പുശാലി കുണ്ടിൽ വിലങ്ങു കല്ലിൽ കോളനിയിൽ താമസിക്കുന്ന കോരൻ കുട്ടിയുടെ വീടിൻ്റെ മുകളിൽ കവുങ്ങ് പൊട്ടിവീണാണ് വീടിന് കേടുപാടുകൾ സംഭവിച്ചത്. അപകട സമയത്ത് വീടിനുള്ളിൽ താമസക്കാർ ഉണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടു.