രാവിലെ കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിൽ

Nhangattiri Vartha


മലപ്പുറം / രാവിലെ കഞ്ചാവ് കേസിൽ പിടികൂടി ജാമ്യത്തിൽ വിട്ട പ്രതി വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിലായി. മലപ്പുറത്താണ് സംഭവം. മലപ്പുറം തിരൂരിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും മംഗലം കൂട്ടായി സ്വദേശി ഉമ്മർ കുട്ടിയെയാണ് എക്സൈസ് പിടികൂടിയത്. 1.138 കിലോഗ്രാം കഞ്ചാവും 10000 രൂപയും ഇയാളുടെ കയ്യിൽ നിന്നും വൈകിട്ട് കണ്ടടുത്തു.


രാവിലെ പ്രതിയുടെ പോക്കറ്റിൽ നിന്നും 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കച്ചവടത്തിനുപയോഗിച്ച സ്കൂട്ടറും കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 7500 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


Tags
Pixy Newspaper 11
To Top