ബാർ അടിച്ചുതകർത്ത് ജീവനക്കാരനെ മര്‍ദിച്ചെന്ന കേസിൽ കൂട്ടുപാത സ്വദേശി പ്രതി അറസ്റ്റില്‍

Nhangattiri Vartha


തിരുമിറ്റക്കോട്: ബാർ ജീവനക്കാരനെ മർദ്ദിച്ചെന്ന് പരാതിയിൽ കൂട്ടുപാത വട്ടുള്ളി സ്വദേശി പുത്തൻപീടികയിൽ സിദ്ദീഖിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. ആറങ്ങോട്ടുകരയിൽ പ്രവർത്തിക്കുന്ന കൊട്ടാരം ബാറിലെ വസ്തുക്കൾക്ക് നാശനഷ്ടം വരുത്തുകയും ചോദ്യം ചെയ്ത ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. ആറങ്ങോട്ടുകര സ്വദേശി അശോകനെയാണ് മർദ്ദനത്തിനിരയാക്കിയത്.


എന്നാൽ ഇതേ വ്യക്തി മുമ്പും കൊട്ടാരം ബാറിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ഇതിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ബുധനാഴ്ച നടന്ന ആക്രമണം എന്നാണ് പരാതിയിൽ പറയുന്നത്.


സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിത (2023) ആക്ട് പ്രകാരം 126(2),115(2),118(1),351(2),110 വകുപ്പുകൾ ചേർത്ത് ചാലിശ്ശേരി പോലീസ് കുറ്റപത്രം തയ്യാറാക്കി പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചു.

Pixy Newspaper 11
To Top