തൃത്താല മണ്ഡലത്തിലെ ഞാങ്ങാട്ടിരി എഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയാണ് സ്നേഹാദര സദസ്സ് ഒരുക്കിയത്. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ വാർഡ് കമ്മിറ്റികൾക്കും ജില്ലാ പ്രവാസി കോൺഗ്രസ് കമ്മിറ്റിയ്ക്കും വേണ്ടി ഡോ. ആർ തുളസിയെ നേതാക്കൾ പെന്നാടയണിച്ചു മൊമെൻ്റോ നൽകി. INTUC ജില്ലാ സെക്രട്ടറി അബ്ദുള്ളക്കുട്ടി, പ്രവാസി കോൺഗ്രസ് പ്രതിനിധി ഫസലുൽ ഹക്ക്, പ്രവാസി സംസ്ഥാന ഭാരവാഹികളായ ഷംസുദ്ദീൻ, മാനു വട്ടുള്ളി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇ.റാണി, കെ.ടി.രാമചന്ദ്രൻ, കെ.പി ഉമ്മർ അലി,
പി.അലി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ടി.നഹാസ്,
മുൻ പഞ്ചായത്ത് മെമ്പർ അഡ്വ.എച്ച് നാരായണൻ, ശോഭിക, സി.പി രവി,
കെ.വി സിദ്ധിഖ്, പമ്പാവാസൻ,
ടി.മുഹമ്മദ് ഞാങ്ങാട്ടിരി, എം.മൊയ്തു വട്ടുള്ളി, ടി.വി.കെ മുഹമ്മദ്, ഷബീർ അലി, നിർമ്മല ടീച്ചർ, സൈനബ, പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. യു.പി, ഹൈസ്കൂൾ, കോളേജ് പഠനകാലത്ത് കലാരംഗത്ത് കഴിവ് തെളിയിച്ച ഡോ.ആർ.തുളസി അനുമോദന സദസ്സിന് നന്ദി പറഞ്ഞു.