പുഴയിൽ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വളപുരം തൂതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

Nhangattiri Vartha


പുലാമന്തോൾ: വളപുരം ആലിക്കൽ ക്ഷേത്രകടവിന് സമീപം പുഴയിൽ യുവാവ് മുങ്ങിമരിച്ചു കരിങ്ങനാട് പൂക്കാടത്ത് വേലായുധൻ എന്ന മുരളിയാണ് മരണപ്പെട്ടത്. ഇന്ന് ആറാട്ട് നടക്കുന്ന ചെമ്മലശ്ശേരി ആലിക്കൽ ക്ഷേത്രകടവിൽ അപകടത്തിൽപ്പെട്ട രണ്ട്  കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ അപകടത്തിൽ പെട്ടത്. 


കൊപ്പം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭൗതിക ശരീരം മാലാപറമ്പ് MES മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. അപകടത്തിൽപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി ഇന്ന് വൈകുന്നേരമായിരുന്നു അപകടം.



Pixy Newspaper 11
To Top