കൊപ്പം/ പ്രസിദ്ധമായ രായിരനല്ലൂർ മലകയറ്റം വെള്ളിയാഴ്ച. 15 മുതൽ മലമുകളിലെ ദുർഗാ ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിക്കും. പന്തിരുകുലപ്രധാനി നാറാണത്തുഭ്രാന്തന്റെ സ്മരണയിലാണ് എല്ലാ വർഷവും തുലാം ഒന്നിന് മലകയറ്റം നടത്തുന്നത്. ഇത്തവണ 17-ന് രാവിലെ ഉദയത്തിനുശേഷമാണ് തുലാസംക്രമം എന്നതിനാലാണ് 18-ന് മലകയറ്റം നടക്കുകയെന്ന് നാരായണത്തുഭ്രാന്തൻ ശ്രീദ്വാദശാക്ഷരി ട്രസ്റ്റ് ഭാരവാഹികളായ രാമൻ ഭട്ടതിരിപ്പാട്, മധുസൂദനൻ ഭട്ടതിരിപ്പാട്, കുമാരസ്വാമി ഭട്ടതിരിപ്പാട് എന്നിവർ അറിയിച്ചു. 15-ന് രാവിലെ മുതൽ മലമുകളിലെ ക്ഷേത്രത്തിൽ ആരംഭിക്കുന്ന ലക്ഷാർച്ചന 18-ന് സമാപിക്കും.
രായിരനല്ലൂർ മലകയറ്റം 18-ന് ; 15 മുതൽ ലക്ഷാർച്ചന
October 11, 2024
Tags
Share to other apps