തൃത്താല :പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം തൃത്താല നിയോജക മണ്ഡലത്തിൽ 1577 പേർക്ക് വീടുകൾ ലഭിക്കും
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്ര അനുമതി. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാഗക്കാർക്കാണ്. ഇതിന്റെ ആദ്യഗഡുവായി 64 കോടിയും കേന്ദ്രസർക്കാർ അനുവദിച്ചു.
2019 ൽ കേന്ദ്ര ഗ്രാമവികസനവകുപ്പ് നടത്തിയ സർവേ പ്രകാരം സംസ്ഥാനത്ത് 2,14,124 പേരെയാണ് കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇതിൽ 13,114 പേർക്ക് 2021-22 സാമ്പത്തികവർഷത്തിൽ വീട് അനുവദിച്ചു.
കണക്കുപ്രകാരം 2,01,010 പേർക്കാണ് ഇനി വീടുലഭിക്കാനുള്ളത്. രണ്ടുലക്ഷത്തോളം വീടുകൾ ഇപ്പോൾ അനുവദിച്ചിട്ടുള്ളതിനാൽ പുതിയ അപേക്ഷകർക്കും വീടുലഭിക്കാൻ വഴി തുറക്കും.
ആനക്കര പഞ്ചായത്ത് - 223
കപ്പൂർ പഞ്ചായത്ത് - 160
ചാലിശ്ശേരി പഞ്ചായത്ത് - 183
പട്ടിത്തറ പഞ്ചായത്ത് - 360
തൃത്താല - 242
പരുതൂർ - 147
നാഗലശ്ശേരി - 160
തിരുമിറ്റക്കോട് - 102
ഈ രീതിയിൽ ആണ് തൃത്താല നിയോജക മണ്ഡലത്തിൽ ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നത്...