ഗതാഗതം നിരോധിക്കും

Nhangattiri Vartha


പട്ടാമ്പി: വല്ലപ്പുഴ-മുളയങ്കാവ് റോഡ് പുനരുദ്ധാരണപ്രവൃത്തി കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ തുടരും. ഇതിന്റെ ഭാഗമായി 24 മുതൽ 29 വരെ വല്ലപ്പുഴ യാറം മുതൽ മുളയങ്കാവ് സെൻറർവരെയുള്ള റോഡിലൂടെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.


വല്ലപ്പുഴയിൽ നിന്നു മുളയങ്കാവിലേക്കു പോകുന്ന ചെറിയ വാഹനങ്ങൾ വല്ലപ്പുഴ പഞ്ചായത്ത്-റഹ്മത്തങ്ങാടി-ഇടുതറ റോഡ് വഴിയും വലിയ വാഹനങ്ങൾ പേങ്ങാട്ടിരി വഴിയും തിരിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചു

Pixy Newspaper 11
To Top