കൂറ്റനാട്: വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്തിൻ്റെ പേരിൽ പോക്സോ പ്രതിയാവുകയും.തുടർന്ന് ഒളിവിൽ പോയ പിലാക്കാട്ടിരി സ്വദേശിയും കൂറ്റനാട് ഹോട്ടൽ ജീവനക്കാരനുമായ പൊട്ടംപുലാക്കൽ ഹുസൈനെ ഷൊർണൂർ ഡിവൈഎസ്പി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. രണ്ടാഴ്ചയിൽ അധികം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഷൊർണൂർ ഡിവൈഎസ്പിക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് പ്രതി കീഴടങ്ങുകയായിരുന്നു.