കാർ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) ഇന്ന് തുടങ്ങും. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ.യാണി ത്. 27,870 കോടി രൂപയാണ് സമാ ഹരണ ലക്ഷ്യം. വ്യാഴാഴ്ച വിൽപ്പന അവസാനിക്കും.
ലൈഫ് ഇൻഷുറൻസ് കോർപ്പ റേഷൻ ഓഫ് ഇന്ത്യ (എൽ.ഐ. സി.) നടത്തിയ ഐ.പി.ഒ.യാണ് വലുപ്പത്തിൽ ഹ്യുണ്ടായ് മറികട ക്കുക. 2022-ൽ എൽ.ഐ.സി. 21,008 കോടി രൂപയായിരുന്നു.സമാഹരിച്ചത്. ഹ്യുണ്ടായിയു ടെ 10 രൂപ മുഖവി ലയുള്ള ഓഹരിയൊന്നിന് 1,885 രൂപ മുതൽ 1,960 രൂപ വരെയാണ് വില. ഏഴ് ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
രാജ്യത്തെ രണ്ടാമത്തെ വലിയ കാർ കമ്പനിയാണ് ഹ്യുണ്ടായ്. മാ രുതിയാണ് മുന്നിൽ. മാരുതിയുടെ ഐ.പി.ഒ. കഴിഞ്ഞ് 21 വർഷത്തി നുശേഷമാണ് കൊറിയൻ കമ്പ നിയായ ഹ്യുണ്ടായിയുടെ ഇന്ത്യൻ അനുബന്ധ കമ്പനി ഓഹരി വിൽ പ്പനയുമായി എത്തുന്നത്.