വയലാർ പുരസ്കാരം കൂറ്റനാട്ടുകാരി പ്രിയങ്ക പവിത്രന്.കോഴിക്കോട് കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കാവിൽ പി മാധവൻ, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ, ബദരി പുനലൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയുടെ യുവ കവയത്രിക്ക് നൽകുന്ന സാഹിതി പുരസ്കാരം, ബി.എൻ.എസ്.കെ. യുടെ പ്രൊഫസർ നരേന്ദ്രപ്രസാദ് സ്മാരക സാഹിത്യ പുരസ്കാരം, സംസ്ഥാന മദ്യ വർജന സമിതിയുടെ മാധവിക്കുട്ടി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും പ്രിയങ്കയെ തേടിയെത്തിയിട്ടുണ്ട്. പുരസ്കാര നേട്ടത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയാണ് കൂറ്റനാട്ടുകാരി പ്രിയങ്ക.