പട്ടാമ്പി: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്തയാൾ പോലീസിനെ ആക്രമിച്ചു. തൃത്താല ഞാങ്ങാട്ടിരി തടത്തി ലാകാത്ത് വീട്ടിൽ ഫൈസലാണ് (48) പോലീസിനെ ആക്രമിച്ചത്. പട്ടാമ്പി സബ് ഇൻസ്പെക്ടർ കെ. മണികണ്ഠന് പരിക്കേറ്റു. തുടർന്ന്, പട്ടാമ്പിപോലീസ് ഫൈസലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
2023 ലാണ് വ്യാപാരിയെ തട്ടിക്കൊ ണ്ടുപോയ കേസിനാസ്പദമായ സംഭവം. തൃത്താല പോലീസ്സ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർചെയ്തത്. ഇതുമായി ബന്ധ പ്പെട്ട് ശനിയാഴ്ചയാണ് പട്ടാമ്പി പോലീസ് സർക്കിൾ ഇൻസ്പെ ക്ടർ പി.കെ. പത്മരാജൻ ഫൈസലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന്, പട്ടാമ്പി പോലീസ് സ്റ്റേഷനി ലെത്തിച്ച ഫൈസലിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകവേ അക്രമാസക്തനാവുകയും പോലീസുകാരെ ആക്രമിക്കയുമായിരുന്നെന്ന് പട്ടാമ്പിപോലീസ് പറഞ്ഞു.
ഈ സംഭവത്തിലും കേസ് രജിസ്റ്റർചെയ്ത് ഫൈസലിനെ കോടതിയിൽ ഹാജരാക്കി. വിവിധ പോലീസ് സ്റ്റേഷനുകളിൽ ഫൈസലിൻ്റെ പേരിൽ 17 കേസുകൾ നിലവിലുണ്ടെന്ന് പട്ടാമ്പിപോലീസ് അറിയിച്ചു.