ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് കണ്ടെത്തിയ മൃതദേഹം കപ്പൂർ സ്വദേശിയുടേത്

Nhangattiri Vartha



ചങ്ങരംകുളം : ചിയ്യാനൂർ പാടത്ത് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഒരാഴ്ച മുമ്പ് കപ്പൂർ കൊഴിക്കര യിൽ നിന്ന് കാണാതായ 48 കാരനായ  പുവത്ത് പറമ്പിൽ കരീമിന്റെ മൃതദേഹം ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.


ചൊവ്വാഴ്ച‌ വൈകിട്ട് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ തിരിച്ചറിഞ്ഞിരുന്നില്ല.തുടർന്ന് ബന്ധുക്കളെത്തി

തിരിച്ചറിയുകയായിരുന്നു. മൃതദേഹം ബുധനാഴ്ച കാലത്ത് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.



Pixy Newspaper 11
To Top