കോളേജൂകളിൽ നാളെ കെ എസ് യൂ പഠിപ്പുമുടക്കും.നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കുന്നത്.
സമരപരിപാടികളുടെ ഭാഗമായി നാളെ (വ്യാഴം ) കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ പഠിപ്പുമുഠക്കൽ സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു