നീരവിന് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ പുരസ്‌കാരം

Nhangattiri Vartha


പട്ടാമ്പി: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ നൽകിവരുന്ന ബാലപ്രതിഭ പുരസ്കാരത്തിന് നീരവ് എസ്. ഗണേഷ് അർഹനായി. ഒൻപത് വയസ്സിനുള്ളിൽ ഗണേഷ് രണ്ട് തവണ ദേശീയ പുരസ്കാരം ലഭിക്കുകയും പത്തോളം ചിത്രകലാപ്രദർശനം നടത്തുകയും ചെയ്തതിലൂടെയാണ് ഈ നേട്ടം കൈ വരിച്ചത്.


ബാലസാഹിത്യകാരൻ ഗണേഷ് വേലാണ്ടിയുടെയും സുനിതയുടെയും മകനായ നീരവ് പട്ടാമ്പി ജി.എം.എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. പുരസ്സാരം 17-ന് കണ്ണൂരിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും.


Tags
Pixy Newspaper 11
To Top