പട്ടാമ്പി: വെളിയിട മലമൂത്ര വിസർജ്യമുക്ത നഗരസഭയായി പട്ടാമ്പി നഗരസഭയെ പ്ര ഖ്യാപിച്ചു.സ്വച്ഛ് സർട്ടിഫിക്കേഷൻ കാമ്പയിനിന്റെ ഭാഗമായാണ് പട്ടാമ്പി നഗരസഭയെ വെളിയിട മല മൂത്ര വിസർജ്യമുക്ത നഗരസഭയായി (ഒ.ഡി.എഫ്. പ്ലസ്) പ്രഖ്യാപിച്ചത്.
പട്ടാമ്പി നഗരസഭയിൽ പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തുന്നത് ശിക്ഷാർഹമാണെന്നും ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.