ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ പുലർച്ചെ ജനൽവഴി കവർന്ന് എടപ്പാൾ  പ്രദേശത്തെ ഭീതിയിലാഴ്ത്തിയ മോഷ്ടാവിനെ പൊന്നാനി പോലിസ് പിടികൂടി

Nhangattiri Vartha

 


എടപ്പാൾ മേഖലയിൽ ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയ സ്വർണാഭരണങ്ങൾ ജനൽ വഴി കവർന്ന്  പ്രദേശത്തെ ഭീതിയിൽ ആഴ്ത്തിയ കള്ളനെ പൊന്നാനി പോലിസ് പിടികൂടി


നിരവധി മോഷണം ,പിടിച്ച് പറി കേസുകളിലെ പ്രതിയായ കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത്  റിബിൻ രാജ് എന്ന "സീൻ രാജ് " (34 ) ആണ് പോലിസിൻ്റെ വലയിലായത് .



എടപ്പാൾ മേഖലയിൽ പുലർച്ചെ നടത്തുന്ന കളവ് കേസുകളിലെ പ്രതിയെ പിടിക്കാൻ പോലിസ് രാത്രി കാലങ്ങളിൽ ബൈക് പട്രോളിങ് ഉൾപടെ ശക്തമാക്കി  പ്രതിയെ നിരീക്ഷിച്ച് വരുകയായിരുന്നു


കാവിൽ പടിയിൽ വീട്ടിൽ ജനാല വഴി ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണങ്ങൾ മോഷ്ടിച്ച് ശേഷം എടപ്പാൾ പഴയ ബ്ലോക്കിന് അടുത്ത് ഒരു വീട്ടിൽ ജനാല  വഴി രണ്ടാം മോഷണത്തിന്  ശ്രമിക്കവെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പടുയായിരുന്നു.


ഓട്ടത്തിൽ സ്കൂട്ടിയുടെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം സമീപത്ത്  കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം  പരിസരത്തെ പ്രകാശൻ എന്നയാളുടെ വീട്ടിൽ നിന്നും ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെട്ട് പോവുകയായിരുന്നു .



ഉപേക്ഷിച്ച നിലയിൽ  കണ്ടെത്തിയ സ്കൂട്ടറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചത് പ്രകാരം അന്വേഷണം ഊർജ്ജിതമാകിയത് മനസ്സിലാക്കി പ്രതി ഒളിവിൽ പോവുകയായിരുന്നു. 


ശേഷം  ബാംഗ്ലൂരിലും പഴനിയിലും എറണാകുളത്തെ വിവിധ സ്ഥലങ്ങളിലൂം ആയി പ്രതി ഒളിവിൽ കഴിഞ്ഞ് വരവേ തൃശ്ശൂർ ചാലക്കുടിയിൽ പ്രതി താമസിക്കുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി പോലീസ് ചാലക്കുടിയിൽ എത്തിയെങ്കിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ട് പോവുകയായിരുന്നു.


പോലീസ് അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് പ്രതി പൊന്നാനി കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.തുടർന്ന് പൊന്നാനി പോലീസ് കസ്റ്റഡിയിൽ എടുത്തു .



തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ രീതിയിൽ ചോദ്യം ചെയ്തതിൽ  പൊൽപ്പാക്കര റിജോയിയുടെ വീടിൻ്റെ ജനൽ തിക്കി തുറന്നു പുലർച്ചെ ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ ദേഹത്തെ 3 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസ്,  പാറപ്പുറം കാലടി വില്ലേജ് ഓഫീസിന് അടുത്തുള്ള യമുന എന്ന സ്ത്രീയുടെ ദേഹത്ത് നിന്നും പുലർച്ചെ വീടിൻ്റെ ജനൽ തിക്കി തുറന്ന് ഒന്നര പവൻ സ്വർണം കവർന്ന കേസ് , കാവിൽ പടി അനിൽകുമാറിൻ്റെ  വീടിൻ്റെ ജനൽ തിക്കി തുറന്ന് ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ മൂന്നര പവൻ സ്വർണം കവർന്ന കേസ്,എടപ്പാൾ പഴയ ബ്ളോക്കിൽ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന  ബുള്ളറ്റ് കളവ് നടത്തിയ കേസ്,എടപ്പാൾ ഹോസ്പിറ്റലിൽ നിന്നും ഏരിയയിൽ നിർത്തിയിട്ടിരുന്ന  ബുള്ളറ്റ് കളവ് നടത്തിയ കേസ്, കാലടിയിൽ വില്ലേജ് ഓഫീസിന് അടുത്ത് വിവാഹം നടന്ന വീട്ടിൽ  ജനൽ തിക്കി തുറന്ന്  ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ ഒന്നര പവൻ കൈയ്ചെയിൻ മോഷണം നടത്തിയ കേസ് കാലടിയിൽ ജനൽ തിക്കി തുറന്ന് ഉറങ്ങി കിടന്ന  യുവതിയുടെ ശരീര ഭാഗങ്ങളിൽ പിടിച്ച് മാനഹാനി വരുത്തിയ കേസ്,നിരവധി വീടുകളിൽ ജനലിലൂടെ ഒളിഞ്ഞ് നോക്കിയും കുളി മുറിയിൽ ഒളിഞ്ഞ് നോക്കിയും മറ്റുമുള്ള പരാതികളും  എന്നിങ്ങനെ ഉള്ള കുറ്റങ്ങൾ പോലീസ് ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു

Tags
Pixy Newspaper 11
To Top