പെരിങ്ങോട്: വിദ്യാർത്ഥിനികളിലെ കായികരംഗത്തിന്ന് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തിൽ പെരുമ്പിലാവ് അൻസാർ കോളേജ്ലേയും, അക്കികാവ് ശ്രീ വിവേകാനന്ദ കോളേജ്ലെയും ബിഎഡ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ കായിക മത്സരവും, വിദ്യാർത്ഥികൾക്ക് കായിക ഉപകരണങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു, മത്സരങ്ങളിൽ പങ്കെടുത്തും, മത്സരങ്ങൾ നടത്തിയും ഭാവി അദ്ധ്യാപികമാർ മാതൃകയായി.
എച്ച്എസ്എസ് പെരിങ്ങോട് പിടിഎ പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ അധ്യക്ഷതയിൽ പ്രശസ്ത കായിക താരം
മണി എംപി,
(റേഞ്ച് ഫോറസ്റ്റ് ഓഫീസർ,)
ഉദ്ഘാടനം നിർവഹിച്ചു. അൻസാർ ട്രെയിനിംഗ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറായ രാധിക ടി മുഖ്യപ്രഭാഷണം നടത്തി.
എച്ച്എസ്എസ് പെരിങ്ങോടിലെ പ്രധാന അധ്യാപിക ശ്രീകല ടീച്ചറും മറ്റ് അദ്ധ്യാപകരായ ഹരിദാസ് കെആർ, സാജൻ, അഭിലാഷ് പിബി എന്നഇവർ ആശംസ
പ്രസംഗവും നടത്തി, കാർത്തിക വി സ്വാഗതവും
ഹരിത നന്ദിയും പറഞ്ഞു..