തിരുമിറ്റക്കോട്: ഓടുന്നതിനിടെ, മരത്തടികൾ കയറ്റിയ ലോറിയുടെ മുൻഭാഗം ഉയർന്നുപൊങ്ങി.തിങ്കളാഴ്ച രാവിലെ 11 മണിയോടെ പട്ടാമ്പി കറുകപുത്തൂർ പാതയിൽ മൈലാഞ്ചിക്കാട് ഭാഗത്താണ് ലോറിയുടെ മുൻഭാഗം ഉയർന്നുനിന്നത്.മണ്ണാർക്കാട്ടു നിന്ന് വെള്ളടിക്കുന്ന് ഭാഗത്തുള്ള തടിമില്ലിലേക്ക് മര ഉരുപ്പടികളുമായി പോകുകയായിരുന്നു
ഒരുമണിക്കൂറോളം റോഡിൽ ഗതാഗതതടസ്സമുണ്ടായി. വാവനൂർ ഭാഗത്തെ റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ച് മുൻഭാഗം താഴ്ത്തി.