ടൂവീലർ വർക്ക്ഷോപ്പിൽ അർദ്ധരാത്രിയിൽ മോഷണം

Nhangattiri Vartha


ദേശമംഗലം ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തെ വില്ലേജ് ഓഫീസിനു മുന്നിൽ പ്രവർത്തിക്കുന്ന മോട്ടോർ കെയർ എന്ന ഇരുചക്രവാഹന വർക്ക് ഷോപ്പിലാണ് മോഷണം നടന്നത്. ഇന്ന് പുലരാൻ നേരം 2. 50 നാണ് ബൈക്കിലെത്തിയ മോഷ്ടാവ് വർഷോപ്പിന് മുൻവശം നിർത്തിയിട്ടിരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കും, ബാക്ക് ടയറുമാണ് ഊരി കൊണ്ടുപോയത്.


      ഇന്ന് ഞായറാഴ്ച ആയതിനാൽ വർക്ക്ഷോപ്പ് മുടക്കമായിരുന്നു വർഷോപ്പ് ഉടമ ഹുസൈൻ  ഉച്ചയ്ക്ക് ഒരുമണിയോടുകൂടി ആ പരിസരത്ത് പോയപ്പോഴാണ് മോഷണം നടന്നതായി കാണുകയും സിസിടിവി പരിശോധിച്ചപ്പോൾ  ബൈക്കിലെത്തിയ വ്യക്തി മോഷണം നടത്തി ബൈക്കിൽ കയറി പോകുന്നത് കണ്ടത്.

Pixy Newspaper 11
To Top