പട്ടാമ്പി :വെൽഫെയർ പാർട്ടി പട്ടാമ്പി ടൗൺ യൂണിറ്റ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ടിബി റോഡ് റീ ടാറി ങ്
അനിശ്ചിതമായി നീളുന്നതിന്റെ. സാങ്കേതികത്വം എന്താണെന്ന്. അധികാരികൾ വ്യക്തമാക്കണമെന്ന്. വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ.ആവശ്യപ്പെട്ടു.നിത്യേന നിരവധി യാത്രക്കാരും, ഉദ്യോഗസ്ഥരും, രോഗികളും മറ്റും യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്.
താലൂക്ക് ആശുപത്രി,വില്ലേജ്, ബ്ലോക്ക്, നഗരസഭ കാര്യാലയം, റസ്റ്റ് ഹൗസ്
തുടങ്ങിയ സ്ഥാപനങ്ങൾ ഈ
നിരത്തിലാണ് പ്രവർത്തിക്കുന്നത്.
നിരത്തിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടും, പരിഹാരം കാണേണ്ട അധികാരികളും ജനപ്രതിനിധികളും ദിനംപ്രതി യാത്ര ചെയ്യുന്ന പ്രധാന റോഡു കൂടിയാണ് ഇത്.
റോഡ് തകർച്ചയ്ക്ക് പരിഹാരം കണ്ടിട്ടില്ലെങ്കിൽ.ഇനിയും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂണിറ്റ് വൈസ് പ്രസിഡണ്ട്.ബഷീർ പാലത്തിങ്ങൽ പറഞ്ഞു മുൻസിപ്പൽ സെക്രട്ടറി. ഹമീദ് കെ പി മുഖ്യപ്രഭാഷണം..നടത്തി. പീ റിയാസ്.വി ഷാഫി.. യാസിൻ. മിസ്ഹബ്. സ്വാലിഹ് കെ പി. അഫ്സൽ കെ പി. എന്നിവർ പ്രക്ഷോഭ ധർണക്ക് നേതൃത്വം നൽകി.