ഇങ്ങിനെയും ഒരു ഡോക്ടർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

Nhangattiri Vartha



ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓങ്കോളജിസ്റ്റാണ് (ക്യാൻസർ രോഗ വിദഗ്ദ്ധൻ ) ഡോ. ദീപക്. എല്ലാ വ്യാഴാഴ്ചയും ഒ പി സമയത്ത് കീമോ യൂണിറ്റിലാണ് അദ്ദേഹത്തിൻ്റെ സേവനം. ചിലവേറിയ ചികിത്സക്ക് സാന്ത്വനവും, സഹായവുമാവുകയാണ് ഡോ. ദീപക്കും, മെയിൽ നേഴ്സ് ലിജോയും......!.2018 ൽ ആരംഭിച്ച കീമോതെറാപ്പി യൂണിറ്റ്, 2023 ൽ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ കീമോതെറാപ്പിയും, ഓങ്കോളജി ഒ പി യും പ്രവർത്തിക്കുന്നത്. യൂണിറ്റിൻ്റെ പ്രവർത്തനം നിരവധി രോഗികൾക്ക് ആശ്വാസവും കരുതലും നൽകുകയാണ്. ക്യാൻസർ രോഗബാധിതർക്ക് കീമോ യുൾപ്പടെ അനുബന്ധ ചികിത്സയും നൽകി വരുന്നുണ്ട്. മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ള രോഗികൾക്കും സൗജന്യമായി കീമോതെറാപ്പിയും, അനുബന്ധ ചികിത്സയും ഡോ. ദീപക്കിൻ്റെ നേതൃത്വത്തിൽ ചെയ്തു കൊടുക്കുന്നുണ്ട്. രോഗനിർണ്ണയം, വിവിധ പരിശോധനകൾ, തുടർ ചികിത്സയും സംശയ നിവാരണങ്ങളും തുടങ്ങി രോഗികളെ ചേർത്തു നിർത്തി നിശബ്ദ്ധ വിപ്ലവം സൃഷ്ട്ടിക്കുകയാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രി.......!!15000 രൂപ മുതൽ 25000 രൂപ വരെ ചിലവുള്ള കീമോതെറാപ്പികൾ തികച്ചും സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രത്യേക അനുമതിയോടെ കോങ്ങാട് സി എച്ച് സിയിൽ നിന്നാണ് ഡോക്ടറുടെ സേവനം താലൂക്ക് ആശുപത്രിക്ക് വിട്ടു കിട്ടിയിട്ടുള്ളത്. സേവന സന്നദ്ധനായ മെയിൽ നേഴ്സ് ലിജോയും രോഗികൾക്ക് പ്രിയങ്കരനാണ്.വിവിധ പ്രദേശങ്ങളിൽ നിന്നായി ആഴ്ചയിൽ മുപ്പതോളം രോഗികളാണ് നിലവിൽ ഡോക്ടറെ കാണാനെത്തുന്നത്.പ്രതിമാസം 360 ലധികം രോഗികൾ കീമോയൂണിറ്റിൻ്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാ വ്യാഴാഴ്ചയും രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയുള്ള സമയം കീമോ യൂണിറ്റിൽ ഡോക്ടറുടെ സേവനം ലഭ്യമാണ്. വേദനയും, ആധിയുമായി അടുത്തെത്തുന്ന രോഗികളെ ചേർത്തു നിർത്തി പരിചരിക്കുന്ന ഡോക്ടർ ദീപക്കിൻ്റെ പ്രവർത്തന ശൈലിയും, സാന്ത്വനത്തിൻ്റെ സൗമ്യ മുഖവുമായി രോഗികളൊടൊപ്പം നിൽക്കുന്ന ലിജോയെയും ചിലരൊക്കെ മാതൃകയാക്കേണ്ടതു തന്നെ......... മഹാരോഗത്തിൻ്റെ പിടിയിലമർന്നവർ, മനസ്സും ശരീരവും തളർന്ന് അവശരായവർ, പ്രതീക്ഷയും വിശ്വാസവുമായി രോഗിയുടെ ഒപ്പം വരുന്ന ബന്ധുക്കൾ അങ്ങിനെ എല്ലാവർക്കും ഒന്നേ പറയാനുള്ളൂ... ഡോക്ടർ ദീപക്ക് നല്ലൊരു ഡോക്ടറാണ്


Tags
Pixy Newspaper 11
To Top