പട്ടാമ്പി കുളപ്പുള്ളി പാതയിൽ മഞ്ഞളുങ്ങൽ ഇറക്കത്തിൽ കാറിൽ ഇടിച്ച ബസ്സ് നിർത്താതെ പോയതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് തടഞ്ഞുനിർത്തി.അപകടത്തിൻ്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസിന്റെ അമിതവേഗത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി.
നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട പാതയിലും നവീകരണം കഴിഞ്ഞ പാതയിലൂടെയും സ്വകാര്യ ബസ് അമിതവേഗതയിലുമാണ് പോകുന്നത് എന്നാണ് നാട്ടുകാരുടെ പരാതി.