പാലക്കാട് ജില്ലാതല പാലിയേറ്റീവ് വളണ്ടിയർ സംഗമം സമാപിച്ചു.

Nhangattiri Vartha


ഞാങ്ങാട്ടിരി:സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനും അവരെ ഏകോപിപ്പിച്ച് ശാക്തീകരിക്കുന്നതിനും സർക്കാർ നടപടി തുടങ്ങിയതായി മന്ത്രി എം.ബി രാജേഷ് പ്രസ്താവിച്ചു. ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ രോഗങ്ങൾ കൊണ്ടും അപകടങ്ങൾ കൊണ്ടും വലിയ പ്രതിസന്ധികൾ നേരിടുന്നവരെ ചേർത്തു പിടിയ്ക്കുന്ന പാലിയേറ്റീവ് പ്രസ്ഥാനം ലോകത്തിനു തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഞാങ്ങാട്ടിരി പ്രത്യാശ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല വളണ്ടിയർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരി ക്കുകയായിരുന്നു മന്ത്രി. വി.പി ഹുസൈൻ അധ്യക്ഷത വഹിച്ചു. ഞാങ്ങാട്ടിരി പ്രത്യാശ പാലിയേറ്റീവ് കെയർ സെൻ്ററിന്  ടി.കെ നാരായണൻ സംഭാവന ചെയ്ത സ്ഥലത്തിൻ്റെയും 

ടി.വി മുഹമ്മദ് കുട്ടി സംഭാവന ചെയ്ത വാഹനത്തിൻ്റെയും രേഖകൾ മന്ത്രി ഏറ്റുവാങ്ങി. ഇരുവരേയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു. വളണ്ടിയർ പരിശീലനത്തിനു പുറമെ നഴ്സുമാർക്കുള്ള പരിശീലനം, പാലിയേറ്റീവ് സംഘടനയുടെ ജില്ലാതല യോഗം എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. എം. പ്രദീപ് ആമുഖ പ്രഭാഷണം നടത്തി. തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ജയ, വാർഡ് മെമ്പർ കെ. പ്രീത, എം. ബ്രഹ്മദത്തൻ, സി.ടി സെയ്തലവി, ടി.കെ നാരായണൻ, ടി.വി മുഹമ്മദുകുട്ടി, മുജീബ്, എസ്.പി രാമകൃഷ്ണൻ, ടി.കെ ചന്ദ്രശേഖരൻ, പി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറോളം പാലിയേറ്റീവ് വളണ്ടിയർമാർ ക്യാമ്പിൽ പങ്കെടുത്തു. 

സാന്ത്വന പരിചരണ രംഗത്ത് നിൽക്കുന്നവരെ കൂടുതൽ ഊർജ്വ സ്വലരാക്കാനും അവരുടെ പ്രവർത്തന ശേഷി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പാലിയേറ്റീവ് ജില്ലാ തല വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.

Pixy Newspaper 11
To Top