ചാലിശ്ശേരിഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സന്ധ്യ പ്രസിഡന്റ് സ്ഥാനത്തോടൊപ്പം പഞ്ചായത്ത് അംഗത്വവും രാജി വച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെ 15 വാർഡുകൾ ഉള്ള ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് എട്ട് സീറ്റും, എൽഡിഎഫ് ഏഴ് സീറ്റും എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് അംഗത്വം രാജിവച്ചതിനെ തുടർന്ന് ഇരു മുന്നണികൾക്കും ഏഴ് വീതം അംഗങ്ങളായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്ന വിജേഷ് കുട്ടൻ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടത്.
ഈ തിരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണം ഏതു മുന്നണിയുടേത് ആവും എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ ഇരു മുന്നണികളും ശക്തമായ പ്രവർത്തനം ആണ് നടത്തുന്നത്.
യു ഡി എഫ് സ്ഥാനാർഥി ആയി കോൺഗ്രസിലെ കെ സുജിതയും എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എം ലെ സന്ധ്യ സുനിൽകുമാറും ബി ജെ പി സ്ഥാനാർഥിയായി ഷിബിന അജിത്കുമാറും ആണ് മത്സരിക്കുന്നത്.
ഡിസംബർ 11 ന്നു ആണ് വോട്ടെണ്ണൽ.