പട്ടാമ്പിയിൽ പൊതുശ്മശാനം യാഥാർഥ്യമാക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 55 ലക്ഷം രൂപ വിനിയോഗിക്കാൻ സർക്കാർ അനുമതി.
മുഹമ്മദ് മുഹസിൻ എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്. പട്ടാമ്പി നഗരസഭാ പരിധിയിലെ പൊതുശ്മശാനം നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കാൻ സെപ്തംബറിലാണ് ജില്ലാ കളക്ടർ നഗരസഭയ്ക്ക് അനുമതി നൽകിയത്.
നിലവിൽ കെട്ടിടമുണ്ടെങ്കിലും അടിസ്ഥാന സൗകര്യമില്ല. നഗരസഭാ ഭരണസമിതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. ശ്മശാനത്തിന്റെ നവീകരണത്തിന് വി.കെ ശ്രീകണ്ഠൻ എം.പിയും തുക അനുവദിച്ചിട്ടുണ്ട്.
ഭാരതപ്പുഴയോടു ചേർന്ന് കിഴായൂർ നമ്പ്രം റോഡരികിലാണ്
പൊതുശ്മശാനം.