പട്ടാമ്പി:ക്യാൻസർ രോഗികൾക്ക് വേണ്ടി മുടി ദാനം നൽകി സാമൂഹ്യ പ്രതിബന്ധതയുടെ പുത്തൻ മാതൃക തീർത്തിരിക്കുകയാണ് ഞാങ്ങാട്ടിരി യുപി സ്കൂളിലെ അധ്യാപികയും ആറ് വിദ്യാർത്ഥികളും. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന പുനർജ്ജനി എന്ന സംഘടനയുമായി സഹകരിച്ചാണ് ക്യാൻസർ രോഗികൾക്ക് വേണ്ടി മുറിച്ച് നൽകിയത്. അധ്യാപികയായ രമ, വിദ്യാർത്ഥികളായ പവിത്ര 7C, അനന്യ 7C, അഭിരാമി7C,ഫിദ ഫാത്തിമ 7B, സ്വാതി 6B , പ്രണവ്യ 6 A എന്നിവരാണ് ഓമനിച്ച് വളർത്തിയ അവരുടെ മുടി ഡൊനേറ്റ് ചെയ്യതത്.